എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.

എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.
Aug 6, 2026 04:23 PM | By PointViews Editor

   ആ അക്രമികൾ ഓരോരുത്തരെയായി കണ്ടെത്തി കാലപുരിക്കയയ്ക്കുകയാണ് ഇസ്രായേൽ സേന. 2023 ഒക്ടോബർ 7 ന് ഇസ്രയേൽ എല്ലാം മറന്ന് പ്രാർഥനയും ആഘോഷവും നടത്തുന്നതിന് ഇടയിലാണ് ഹമാസ് എന്ന ഇസ്ലാമിക മത ഭീകരർ ചാടി വീണ് പരക്കെ അക്രമണം നടത്തിയത്. 1200 ൽ അധികം യഹൂദരെ കൊലപ്പെടുത്തിയ ഭീകരൻ 240 പേരേ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെ ഗാസയുടെ തെരുവീഥിയിലിട്ട് പരസ്യമായി പീഡിപ്പിച്ചു. ബലാൽസംഗത്തിലും പീഡനത്തിലും കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി തെരുവീഥികളിൽ പ്രകടനവും പ്രദർശനവും വരെ നടത്തി. ഇസ്രായേൽ നിലവിളിച്ച ആ ദിവസങ്ങളിൽ പക്ഷെ തുറന്നിരുന്ന ചില കണ്ണുകളുണ്ടായിരുന്നു. ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ കണ്ണുകളും കാമറകളും സാറ്റലറ്റുകളും എല്ലാം കണ്ടു, പകർത്തി. വിലാപത്തിന് ദിനങ്ങൾ കഴിഞ്ഞപ്പോൾ കുറ്റവാളികളോട് കീഴടങ്ങാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. എന്നാൽ ഇറാൻ്റെയും മറ്റ് ഇസ്ലാമിക ഭീകരരുടെയും പിന്തുണയിൽ ഗസ ഭരിച്ചിരുന്ന ഹമാസ് എന്ന ഇസ്ലാമിക മത ഭീകര സംഘം അതിനു തയാറായില്ല എന്ന് മാത്രമല്ല ഇസ്രായേലിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ആക്രമണം തുടരുമെന്ന് പ്രഖ്യപിക്കുകയും ചെയ്തതോടെ രംഗം വഷളായി. ഗസയെ ഇസ്രായേൽ ആക്രമിച്ചു. ഒടുവിൽ പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. ഗസയാകെ ബോംബിട്ട് തകർത്തു. വെറും കൽക്കൂമ്പാരവും കെട്ടിടാവശിഷ്ടങ്ങളും മാത്രമുള്ള രാജ്യമായി ഗസ മാറി. ജനങ്ങൾ പലായനം ചെയ്തു. യുദ്ധം ഇറാനിലേക്കും നീണ്ടു. ഇപ്പോഴും തുടരുകയാണ്. ഒടുവിൽ ഗസ പൂർണമായി തകർന്നു. ഹമാസ് ഗതികെട്ട് കീഴടങ്ങി.. പക്ഷെ ഇസ്രായേൽ നിർത്തുന്നില്ല. തങ്ങളുടെ സന്തോഷദിനത്തിൽ കടന്നു കയറി അക്രമം നടത്തിയ ഓരോ ഇസ്ലാമിക ഭീകരനേയും തിരഞ്ഞ് കണ്ടു പിടിച്ച് കൊന്നൊടുക്കുകയാണ് ഇസ്രായേൽ സേന. അക്രമ ദിനത്തിൽ കാമറയിൽ പതിഞ്ഞതും സാറ്റലറ്റിലൂടെ കണ്ടെത്തിയതുമായ എല്ലാ ഇസ്ലാമിക ഭീകരരേയും തിരഞ്ഞു കണ്ടെത്തി, അത് അവർ തന്നെയെന്ന് ഉറപ്പാക്കിയ ശേഷം കൊന്നൊടുക്കുകയാണിപ്പോൾ. ഓരോരുത്തരേയും കൊല്ലുമ്പോൾ പടം എടുത്ത് എലിമിനേറ്റഡ് എന്ന് സീൽ ചെയ്ത് ജനങ്ങൾക്ക് സോഷ്യൽ മീഡിയ വഴി കൈമാറുന്നു. അവ ഷെയർ ചെയ്ത് ആ ഫോട്ടോ ലോകമെങ്ങും വ്യാപിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇസ്രായേൽ അത്രയ്ക്ക് പകയോടെ ഇക്കാര്യങ്ങൾ ചെയ്യുന്നു എന്ന ചോദ്യമുയരുക സ്വാഭാവികം. അത് അറിയണമെങ്കിൽ

ഒക്ടോബർ 2023 ഒക്ടോബർ 7-ന് ഗാസ മുനമ്പിൽ നിന്ന് ഹമാസും മറ്റ് ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തെക്കൻ ഇസ്രായേലിലേക്ക് നടത്തിയ മിന്നൽ ആക്രമണമണം നടത്തിയ ഈ തീയതിയെ കുറിച്ചും ദിവസത്തെ കുറിച്ചും അറിയണം. ആ ദിനത്തിൽ തങ്ങളുടെ ജനതയോട് ചെയ്ത ക്രൂരത പൊറുക്കാൻ തങ്ങൾ തയാറല്ല എന്ന സന്ദേൾമാണ്, മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇസ്ലാമിക ഭീകരൻമാരേ തിരഞ്ഞു കണ്ടെത്തി കൊല്ലുന്നതിലേക്ക് ഇസ്രായേലിനെ എത്തിക്കുന്നത്. ലോകചരിത്രത്തിൽ നിർണ്ണായകമാക്കിയ ആ ദിനം എന്താണെന്ന് നോക്കാം. ആ ആക്രമണത്തിൽ 1,200-ലധികം ആളുകൾ കൊല്ലപ്പെടുകയും 240-ൽ അധികം പേരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ഇത് ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടങ്ങളിലൊന്നിന് കാരണമാവുകയും, തുടർന്ന് രൂക്ഷമായ ഗാസ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.

ജൂത മതവിശ്വാസികൾ തങ്ങളുടെ വിശുദ്ധ വേദഗ്രന്ഥമായ തോറയുടെ (Torha) വാർഷിക വായനാചക്രം പൂർത്തിയാക്കി പുതിയത് ആരംഭിക്കുന്നതിനെ ആഘോഷിക്കുന്ന ഒരു പ്രധാന ജൂത പെരുന്നാളാണ് സിംചത് തോറ (Simchat Torah). ഇതിന്റെ അർത്ഥം "തോറയിലുള്ള സന്തോഷം" എന്നാണ്. സുക്കോട്ട് പെരുന്നാളിന്റെ അവസാനത്തോടനുബന്ധിച്ചാണ് ഇത് വരുന്നത്.

സിനഗോഗുകളിൽ തോറ ചുരുളുകൾ പുറത്തെടുത്ത് ആളുകൾ സന്തോഷത്തോടെ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. തോറ വായനയുടെ അവസാനഭാഗം വായിക്കുകയും, ഉടൻതന്നെ അതിന്റെ ആദ്യഭാഗം വീണ്ടും വായിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് തോറയോടുള്ള അവരുടെ സ്നേഹവും അനന്തമായ വായനാചക്രവും കാണിക്കുന്നു. സിനഗോഗിനുള്ളിൽ തോറ ചുരുളുകളുമായി ഏഴു തവണ വലംവെക്കുന്നു (ഹക്കാഫോത്ത്). കുട്ടികളും ഇതിൽ പങ്കെടുക്കുന്നു. തുടർന്ന് ഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയും വൻ ആഘോഷങ്ങൾ നടത്തുകയും ചെയ്യും. വളരെ അത്യാവശ്യ സുരക്ഷ മാത്രമേ അന്നേ ദിവസം ഉണ്ടാകും. സൈനികരടക്കം എല്ലാവരും ആഘോഷത്തിലായിരിക്കും.യഹൂദർക്ക് അത്രമേൽ സന്തോഷം ഉണ്ടാകുകയും ദേശീയ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്ന ആ ദിവസം തന്നെ തിരഞ്ഞെടുത്ത് ഇസ്ലാമിക മതഭീകരവാദികൾ നടത്തിയ അതിനിന്ദ്യവും ക്രൂരവുമായ ആക്രമണത്തോട് പൊറുക്കാൻ ഇസ്രായേലിന് കഴിഞ്ഞില്ല. അതാണ് തീർത്തും അപ്രസക്തർ ആയ ഭീകരൻമാരേപോലും വാശിയോടെ തിരഞ്ഞ് കണ്ടെത്തി കൊന്നൊടുക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത് എന്നതാണ് സ്തുത.

Social media platforms are filled with eliminated cards. Israel hunts down and kills the Islamic terrorists who carried out the October 7 massacre.

Related Stories
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
കള്ളക്കടൽ സൂക്ഷിക്കുക

Aug 19, 2026 07:41 PM

കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ...

Read More >>
പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

Aug 19, 2026 05:02 PM

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും...

Read More >>
Top Stories